എന്റെ പേര് ശില്പ ടി ജെ . നമ്മുടെ ക്ലാസ്സ് 3B.
അവധിക്കാല കളികളും ചിരികളും നമുക്ക് പകർന്നു തന്ന ഊർജ്ജത്തെ അടുത്ത ഒരു വർഷം 3ബി ക്ലാസിലെ ചുണക്കുട്ടികളായി വിനിയോഗിക്കാൻ നിങ്ങളെ ക്ഷണിക്കുകയാണ് നിങ്ങളുടെ സ്വന്തം ക്ലാസ് ടീച്ചറായ ഈ ശില്പ ടീച്ചർ.
പകർച്ചവ്യാധികളുടെ വ്യാപനം ഉള്ളതുകൊണ്ട് നമുക്ക് സ്കൂൾ തുറന്നു പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. എന്നാലും നിങ്ങളെയൊക്കെ നേരിൽ കാണണമെന്നും പരിചയപ്പെടണമെന്നും എനിക്ക് അതിയായ ആഗ്രഹമുണ്ട്.
കുട്ടിയുടെ ഫോട്ടോ, അതിനടിയിൽ കുട്ടിയുടെ പേര്, വാട്സ്ആപ്പ് നമ്പർ, താമസിക്കുന്ന സ്ഥലം, വീട്ടിൽ എത്ര പേരുണ്ട്, അച്ഛന്റെ ജോലി, അമ്മയുടെ ജോലി എന്നീ വിവരങ്ങൾ രേഖപ്പെടുത്തി ഗ്രൂപ്പിൽ ഇടാതെ ടീച്ചറുടെ വാട്സ്ആപ്പ് നമ്പറിൽ പേഴ്സണലായി അയക്കുക. (മാതൃക താഴെ)
ചില ആളുകളുടെ whatsapp നമ്പർ മാറ്റണമെങ്കിൽ ആ പുതിയ നമ്പറും വെളിപ്പെടുത്തിയാൽ നന്നായി.
ഇത് ഒരു ഔദ്യോഗിക ഗ്രൂപ്പ് ആയതുകൊണ്ട് മറ്റു പൊതുവായ കാര്യങ്ങളൊന്നും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്.
ഓൺലൈൻ ക്ലാസുകൾ
ജൂൺ രണ്ട് മുതൽ നാലുവരെ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാകും ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് ഉറപ്പാക്കാനാണിത്. ഈ അനുഭവത്തിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും തുടർ ക്ലാസുകൾ.
തിങ്കൾമുതൽ വെള്ളിവരെ പകൽ 11.30 മുതൽ 12 വരെയാണ് മൂന്നാം ക്ലാസുകാർക്ക് ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകൾ.
‘ഫസ്റ്റ്ബെൽ2.0’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്.
https://victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victerseduchannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.
ഓൺലൈൻ ക്ലാസുകൾ കാണാനും കേൾക്കാനും ഉള്ള സൗകര്യം എല്ലാവർക്കും ഉണ്ടെന്നു കരുതുന്നു. എന്തെങ്കിലും വിദ്യാർഥികൾക്ക് ഇല്ലായെങ്കിൽ ടീച്ചറെ അറിയിക്കാൻ മറക്കരുത്.
രോഗവ്യാപന തോത് കൂടി വരുന്നതുകൊണ്ട് വീട്ടിൽ ഇരിക്കാനും കൈകൾ ഇടക്ക് കഴുകാനും, വീടും പരിസരവുംവൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.
എത്രയും പെട്ടെന്ന് നേരിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു.
ഞാൻ ഒരു മാതൃക താഴെ കൊടുക്കുന്നു. അതുപോലെ നിങ്ങളും നിങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുക