എന്റെ പേര് ശില്പ ടി ജെ . നമ്മുടെ ക്ലാസ്സ് 3B.
അവധിക്കാല കളികളും ചിരികളും നമുക്ക് പകർന്നു തന്ന ഊർജ്ജം അടുത്ത ഒരു വർഷം 3ബി ക്ലാസിലെ ചുണക്കുട്ടികളായി വിനിയോഗിക്കാൻ നിങ്ങളെ ക്ഷണിക്കുകയാണ് നിങ്ങളുടെ സ്വന്തം ക്ലാസ് ടീച്ചറായ ഈ ശില്പ ടീച്ചർ.
പകർച്ചവ്യാധികളുടെ വ്യാപനം ഉള്ളതുകൊണ്ട് നമുക്ക് സ്കൂൾ തുറന്നു പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. എന്നാലും നിങ്ങളെയൊക്കെ നേരിൽ കാണണമെന്നും പരിചയപ്പെടണമെന്നും എനിക്ക് അതിയായ ആഗ്രഹമുണ്ട്.
തൽക്കാലം ഓരോ ഫോട്ടോ നമ്മുടെ ഈ ഗ്രൂപ്പിൽ ഇടുക. അതിനടിയിൽ നിങ്ങളുടെ പേര്, വീട്ടിൽ എത്ര പേരുണ്ട്, താമസിക്കുന്ന സ്ഥലം, എന്നിവ രേഖപ്പെടുത്തണം. ചില ആളുകളുടെ whatsapp നമ്പർ മാറ്റണമെങ്കിൽ ആ പുതിയ നമ്പറും വെളിപ്പെടുത്തിയാൽ നന്നായി.
ഇത് ഒരു ഔദ്യോഗിക ഗ്രൂപ്പ് ആയതുകൊണ്ട് മറ്റു പൊതുവായ കാര്യങ്ങളൊന്നും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്.
ഓൺലൈൻ ക്ലാസുകൾ
നാളെ മുതൽ നമ്മുടെ ഓൺലൈൻ ക്ലാസുകൾ ക്ലാസുകൾ ആരംഭിക്കേണ്ടതുണ്ട് എന്നറിയാമല്ലോ ?
തിങ്കൾമുതൽ വെള്ളിവരെ പകൽ ഒന്നുമുതൽ 1.30 വരെയാണ് നമ്മുടെ ക്ലാസ് 3 സംപ്രേഷണം ചെയ്യുന്ന സമയം. തത്സമയം കാണാൻ
https://victers.kite.kerala.gov.in പരിശോധിക്കുക .
പുനഃസംപ്രേഷണം ശനി, 10.30 മുതൽ 11.30 വരെ. ഞായർ 10.30 മുതൽ 12.00 വരെ ഈ ലിങ്കിൽ https://www.youtube.com/user/itsvicters ഉണ്ടായിരിക്കും
ടിവി ചാനലുകളുടെ വിവരങ്ങൾ താഴെയുള്ള ചിത്രത്തിൽ ഉണ്ട്. അതിലൂടെ യും നിങ്ങൾക്ക് കാണാം.
ഓൺലൈൻ ക്ലാസുകൾ കാണാനും കേൾക്കാനും ഉള്ള സൗകര്യം എല്ലാവർക്കും ഉണ്ടെന്നു കരുതുന്നു. എന്തെങ്കിലും വിദ്യാർഥികൾക്ക് ഇല്ലായെങ്കിൽ ടീച്ചറെ അറിയിക്കാൻ മറക്കരുത്.
രോഗവ്യാപന തോത് കൂടി വരുന്നതുകൊണ്ട് വീട്ടിൽ ഇരിക്കാനും കൈകൾ ഇടക്ക് കഴുകാനും, വീടും പരിസരവുംവൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.
എത്രയും പെട്ടെന്ന് നേരിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു.
ഞാൻ ഒരു മാതൃക താഴെ കൊടുക്കുന്നു. അതുപോലെ നിങ്ങളും നിങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുക.