2008-2009 വര്‍ഷം കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി കുട്ടികളുടെ പത്രം സെറാഫിക് ജാലകം പുറത്തിറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതോടൊപ്പം പത്ര പ്രവര്‍ത്തനത്തിനും എഡിറ്റിംഗ് എന്നിവയില്‍ പ്രാവീണ്യം നേടുവാന്‍ അവസരം ഒരുക്കുന്നു. രണ്ടു മാസത്തി ലൊരിക്കല്‍ പത്രം ഇറക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു.
പ്രവൃത്തി പരിചയ മേളയില്‍ കുട്ടികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിക്കുന്നതിനായി സ്കൂള്‍തലത്തില്‍ മത്സരം സംഘടിപ്പിക്കുകയും തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് കൂടുതല്‍ പ്രാക്ട്രീസ് കൊടുക്കുകയും ചെയ്യുന്നു. കുട്ടികളുടെ ചിത്രരചനാ അഭിരുചി വളര്‍ത്തു ന്നതിന് ഏഹമൈ ജമശിേ പരിശീലനം നല്‍കാനും തീരുമാനിച്ചിരിക്കുന്നു.
പ്രഗത്ഭരായ വ്യക്തികളുടെ ജീവിതത്തിലേയ്ക്ക് ഒരെത്തിനോട്ടം നടത്തുന്നതിനായി അവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് മാഗസിനുകള്‍ തയ്യാറാക്കുന്നു.
വായനാദിനത്തോടനുബന്ധിച്ച് നടത്തിയ കാവ്യ കേളി കവിതാവായനയ്ക്കും കവിത ഹൃദ്യസ്ഥമാക്കുന്നതിനുമായി മാസം തോറും ക്ലാസ്സുകളില്‍ ആവര്‍ത്തിക്കുന്നു.
സ്കൂള്‍ ലൈബ്രറിയില്‍ ആഴ്ചയിലൊരിക്കല്‍ ഓരോ ക്ലാസ്സുകാര്‍ മാറി മാറി പോയി ഉപയോഗിക്കുന്നതുകൂടാതെ ക്ലാസ്സുകളിലും ലൈബ്രറി സംവിധാനം ഒരുക്കിയിരിക്കുന്നു. ട.ട.അ യില്‍ നിന്നു വാങ്ങിയ പുസ്തകങ്ങളും കുട്ടികള്‍ നല്‍കിയ പുസ്തകങ്ങളും ഉപയോഗിച്ച് ക്ലാസ്സ് ലൈബ്രറിയനെ കൊണ്ട് പുസ്തകങ്ങള്‍ കുട്ടികള്‍ കൈമാറുന്നു.
കൃഷിയോടുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തുന്നതിനായി ഓരോ ക്ലാസ്സുകാര്‍ക്കും പച്ചക്കറി തോട്ടം നല്‍കുന്നു. അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ട് വിവിധതരം പച്ചക്കറികള്‍ കൃഷിചെയ്യുന്നതിനവസരം നല്‍കുന്നു.
വിവിധ ബോധവത്കരണക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. പ്രത്യേകിച്ച് ശുചിത്വം, പകര്‍ച്ച വ്യാധികള്‍ എന്നിവയെ സംബന്ധിച്ച് ആരോഗ്യവകുപ്പിലെ വിദഗ്ധരെകാണ്ട് ബോധവത് കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. സന്‍മാര്‍ഗമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനായി പ്രശസ്തരായ വ്യക്തികളെ കൊണ്ട് മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സുകള്‍ നല്‍കുന്നു.
Onam,X Mas,Newyear,Teachers Day,Ramzan തുടങ്ങിയ ആഘോഷ വേളകളില്‍ കുട്ടികള്‍ സ്വയം തയ്യാറാക്കിയ ഏൃലലശേിഴ ഇമൃറ പരസ്പരം കൈമാറുന്നു. താമെ ന് നക്ഷത്ര നിര്‍മാണ മത്സരം നടത്തുന്നു.
ഇത്തരത്തില്‍ ഓരോ ദിനാചരണങ്ങളും അതിന്‍റെ പ്രാധാന്യത്തോടെ ആചരിക്കുന്ന തോടൊപ്പം ശാസ്ത്ര ഗണിത വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി മേളകളും പ്രദര്‍ശ നങ്ങളും പരീക്ഷണങ്ങളും കൂടുതലായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
المشاركات