കുട്ടിക്കുറുപ്പുകളുമായി 300 മാഗസിനുകള്
കുട്ടികള്ക്കുവേണ്ടി കുട്ടികളെഴുതുകയും പുസ്തകം തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തത് നവ്യാനുഭവമായി. പെരിങ്ങോട്ടുകര സെറാഫിക് കോണ്വെന്റ് ഗേള്സ് സ്കൂളിലെ യുപി വിഭാഗം എഴുത്തുകൂട്ടമാണ് കയ്യെഴുത്തുമാസികകള് തയ്യാറാക്കിയത്. ഓരോകുട്ടിയും ഓരോ കയ്യെഴുത്തുമാസികവീതം തയ്യാറാക്കി അക്ഷരങ്ങളുടെ കൂട്ടുകാരായപ്പോള് പിറന്നത് 300ല് പരം മാഗസിനുകള്.
വിവിധ വിഷയങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളില് പിറന്ന ചിത്രങ്ങള് , കഥകള്, കവിതകള്, കുറിപ്പുകള്, ഉപന്യാസങ്ങള്, ജീവചരിത്രക്കുറിപ്പുകള്, ഫലിതബിന്ദുക്കള്, പുസ്തകപരിചയം,ആസ്വാദനകുറിപ്പുകള്, ആത്മകഥകള്, കുസൃതിക്കണക്കുകള് .... തുടങ്ങിയവയാണ് കയ്യെഴുത്തുമാസികകളെ സന്പന്നമാക്കുന്നത്. കുട്ടികള്ക്ക് പഠനം രസകരമാക്കുന്നതിനും ചിന്താശേഷിയും രചനാശേഷിയും വളര്ത്തുന്ന വിവിധ കളികളും കയ്യെഴുത്തുമാസികയുടെ ഉളളടക്കത്തിലുണ്ട്. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ
ബുദ്ധിമുട്ടാണ് ഒരുകുട്ടിക്ക് ഒരു മാഗസിന് എന്നതിലൂടെ കഴിഞ്ഞദിവസം യാഥാര്ത്ഥ്യമായത്. ഈ രചനകളൊക്കെയും ബോഗിലൂടെ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും വിദ്യാര്ത്ഥികളും. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ്
കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. 300 മാഗസിനുകളുടെ പ്രകാശനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്കുമാര്,
അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്, എന്നിവര് സംസാരിച്ചു. പരിപാടികള്ക്ക് അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത, ലീന, ആഗസ്സ്, സരിത, സി.സോണിയ, സി.ടെസ്സി, വിദ്യാര്ത്ഥികളായ നീതു, അപര്ണ, വിസ്മയ രമേശ്, എന്നിവര് നേതൃത്വം നല്കി.
المشاركات