സഹനപുഷ്പം ഒരനുസ്മരണം
ഭാരതത്തിലെ പ്രഥമ വിശുദ്ധയായി പേരുവിളിച്ച വി.അല്‍ഫോന്‍സ ! ഭര ണങ്ങാനത്തെ മറ്റൊരു ലിസ്യൂവാക്കിതീര്‍ക്കാന്‍ നിമിത്തമായിത്തീര്‍ന്ന ആ ധീര കന്യകയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനുശേഷമുളള പ്രഥമ തിരുന്നാള്‍ വളരെ കെങ്കമമായി ആഘോഷിച്ചു. തിരുന്നാള്‍ ദിനം രാവി ലെ മുതല്‍ അല്‍ഫോന്‍സാസൂക്തങ്ങള്‍ വിദ്യാലയാന്തരീക്ഷത്തില്‍ അ ലയടിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മാസ്മരികത സൃഷ്ടിച്ച അല്‍ഫോന്‍സാ തരംഗത്തിന്‍റെ അനുരണനങ്ങള്‍ ഗാനങ്ങളായി പുറ ത്തുവന്നു. ഓരോ ക്ലാസ്സുകാരും വ്യത്യസ്തങ്ങളായ ഗാനങ്ങള്‍ ആലപി ച്ചു നിര്‍വൃതിയടഞ്ഞു. അല്‍ഫോന്‍സമ്മയുടെ ജീവിതത്തിലെ അവി സ്മരണീയമായ സംഭവങ്ങള്‍ നിശ്ചലദൃശ്യങ്ങളായി പുറത്തുവന്ന പ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ഉറങ്ങിക്കിടന്നിരുന്ന കഴിവുകളുടെ തീക്കനലു കള്‍ ഊതിവീര്‍പ്പിച്ച അധ്യാപികമാരുടെ മനസ്സിനകത്തും സന്തോഷ ത്തിന്‍റെ പേമാരി പെയ്തിറങ്ങുകയായിരുന്നു.
Getting Info...
About the Author
PSMVHSS Kattoor, Thrissur