കുട്ടികളുടെ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കുന്നതില്‍ സെറാഫിക് സ്കൂള്‍ എന്നും മുന്‍പന്തി യിലാണ്. സ്കൂളില്‍ സംഘടിപ്പിച്ച പ്രവൃത്തിപരിചയമേളയില്‍ 25ല്‍പരം ഇനങ്ങള്‍ക്കും കുട്ടികളുടെ സജീവ പ്രാധിനിത്യ മുണ്ടായി. വ്യത്യസ്ത കഴിവുകളാല്‍ സന്പന്നരായ സെറാഫി ക്കിന്‍റെ കുട്ടികള്‍ അവരുടെ താലന്തുകള്‍ ശരിയായി വിനിയോ ഗിച്ചു. സ്കൂള്‍ അങ്കണത്തില്‍ നിറഞ്ഞ വര്‍ണപൂക്കളും നെറ്റു കളും തുണികളിലെ ചിത്രങ്ങളും പരിപാടികള്‍ക്ക് മിഴിവേകി.
കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയ മായ മത്സരമായിരുന്നു ഗണിതപൂക്കളം. എല്ലാവരും കണ ക്കിന്‍റെ കൂട്ടുകാരായി മാറി. പൂക്കള്‍ കുട്ടികളുടെ കണക്കി നൊത്ത് നിറഞ്ഞ പൂക്കളങ്ങളായി. പഠനത്തോടൊപ്പം പാഠ്യേ തര പ്രവര്‍ത്തനങ്ങളും ഒന്ന്ചേര്‍ന്ന് നടപ്പിലാക്കുന്നതില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്ക ളും വിജയിച്ച കഥയാണ് സെറാഫിക്കിന് എന്നും പറയുവാ നുളളത്.